ഐഎസ്എല്ലിൽ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 38ാം മിനുട്ടിൽ മലയാളി താരം സഹലിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സ്കോർ ചെയ്തത്. കരുത്തരായ ജംഷഡ്പൂരിനെ പൂട്ടാനായത് രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സിന് ഏറെ ആത്മവിശ്വാസം നൽകും. ചൊവ്വാഴ്ചയാണ് രണ്ടാം പാദ മത്സരം.
Post a Comment