എംപിമാരുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ഹൈബി ഈഡന്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്ത് ദില്ലി പൊലീസ്


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷം. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ്‌ സംഘര്ഷമുണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തതായി എംപിമാര്‍ ആരോപിച്ചു.
പാര്‍ലമെന്റ് മാര്‍ച്ച്‌ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ക്ക് മര്‍ദ്ദനമേറ്റു. പൊലീസ് ഉദ്യോഗസ്ഥന്‍ ഹൈബിയുടെ മുഖത്തടിച്ചു. ടിഎന്‍ പ്രതാപന്‍, കെ മുരളീധരന്‍ തുടങ്ങിയവരെ പൊലീസ് പിടിച്ചു തള്ളി. തനിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായി രമ്യ ഹരിദാസ് എംപി ആരോപിച്ചു. വനിതാ പൊലീസുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് രമ്യ ഹരിദാസ് പറഞ്ഞു.
കേരളത്തിലെ എംപിമാര്‍ മാത്രം പങ്കെടുത്ത പ്രതിഷേധത്തിലാണ് പൊലീസ് അതിക്രമം.

Post a Comment

Previous Post Next Post