6 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എല്ലിന്റെ കലാശ പോരാട്ടത്തിന് ബൂട്ട് കെട്ടും. രാത്രി 7ന് ആരംഭിക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ താരം ലൂണ കളിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. സഹൽ കളിക്കുമെന്ന് കോച്ച് അറിയിച്ചു. വൻ ആരാധക സംഘമാണ് കേരളത്തിൽ നിന്നും ഗോവയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.
Post a Comment