ഇ ​ഹെ​ല്‍​ത്ത്: വീ​ട്ടി​ലി​രു​ന്ന് ഒ​പി ടി​ക്ക​റ്റും അ​പ്പോ​യ്‌​മെ​ന്‍റു​മെ​ടു​ക്കാം


തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ പു​തി​യ ചു​വ​ടു​വ​യ്പ്പാ​യ വീ​ട്ടി​ലി​രു​ന്ന് ഓ​ണ്‍​ലൈ​ന്‍ വ​ഴി ഒ​പി ടി​ക്ക​റ്റും ആ​ശു​പ​ത്രി അ​പ്പോ​യ്‌​മെ​ന്‍റു​മെ​ടു​ക്കാ​നും ക​ഴി​യു​ന്ന ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം എ​ല്ലാ​വ​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ വ​രെ​യു​ള്ള ഇ ​ഹെ​ല്‍​ത്ത് സൗ​ക​ര്യ​മു​ള്ള 303 ആ​ശു​പ​ത്രി​ക​ളി​ല്‍ മു​ന്‍​കൂ​ട്ടി​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗ് വ​ഴി നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു.
ഒ​പി ടി​ക്ക​റ്റു​ക​ള്‍, ടോ​ക്ക​ണ്‍ സ്ലി​പ്പു​ക​ള്‍ എ​ന്നി​വ പ്രി​ന്‍റെ​ടു​ക്കാ​നും ക​ഴി​യും. ഇ​തി​ലൂ​ടെ അ​വ​ര​രു​ടെ സൗ​ക​ര്യ​മ​നു​സ​രി​ച്ച് ഡോ​ക്ട​റെ കാ​ണാ​ന്‍ സാ​ധി​ക്കു​ന്നു. മാ​ത്ര​മ​ല്ല ആ​ശു​പ​ത്രി​ക​ളി​ലെ ക്യൂ​വും ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യു​ന്നു. സ്മാ​ര്‍​ട്ട് ഫോ​ണും ക​മ്പ്യൂ​ട്ട​റും ഉ​പ​യോ​ഗി​ച്ചും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആ​ദ്യ​മാ​യി യു​ണി​ക്ക് ഹെ​ല്‍​ത്ത് ഐ​ഡി സൃ​ഷ്ടി​ക്ക​ണം
 എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ ക​യ​റി ര​ജി​സ്റ്റ​ര്‍ ലി​ങ്ക് ക്ലി​ക്ക് ചെ​യ്യ​ണം. അ​തി​ല്‍ ആ​ധാ​ര്‍ ന​മ്പ​ര്‍ ന​ല്‍​കു​ക. തു​ട​ര്‍​ന്ന് ആ​ധാ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ന​മ്പ​രി​ല്‍ ഒ​ടി​പി വ​രും. ഈ ​ഒ​ടി​പി ന​ല്‍​കി ഓ​ണ്‍​ലൈ​ന്‍ വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്പ​ര്‍ ല​ഭ്യ​മാ​കും.
ആ​ദ്യ​ത​വ​ണ ലോ​ഗി​ന്‍ ചെ​യ്യു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള 16 അ​ക്ക വ്യ​ക്തി​ഗ​ത ആ​രോ​ഗ്യ തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റും പാ​സ് വേ​ര്‍​ഡും മൊ​ബൈ​ലി​ല്‍ മെ​സേ​ജാ​യി ല​ഭി​ക്കും. ഇ​ത് സൂ​ക്ഷി​ച്ച് വ​യ്‌​ക്കേ​ണ്ട​താ​ണ്. ഈ ​തി​രി​ച്ച​റി​യ​ല്‍ ന​മ്പ​റും പാ​സ് വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​തി​ക​ളി​ലേ​ക്കു​ള്ള നി​ശ്ചി​ത തീ​യ​തി​യി​ലേ​ക്കും സ​മ​യ​ത്തും അ​പ്പോ​യ്‌​മെ​ന്‍റ് എ​ടു​ക്കാ​ന്‍ സാ​ധി​ക്കും.
എ​ങ്ങ​നെ അ​പ്പോ​യ്‌​മെ​ന്റെ​ടു​ക്കാം?
ഒ​രു വ്യ​ക്തി​ക്ക് ല​ഭി​ച്ച തി​രി​ച്ച​റി​യ​ല്‍ ന​മ്പ​രും പാ​സ് വേ​ര്‍​ഡും ഉ​പ​യോ​ഗി​ച്ച് പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത ശേ​ഷം ന്യൂ ​അ​പ്പോ​യ്‌​മെ​ന്‍റ് ക്ലി​ക്ക് ചെ​യ്യു​ക. റെ​ഫ​റ​ല്‍ ആ​ണെ​ങ്കി​ല്‍ ആ ​വി​വ​രം രേ​ഖ​പെ​ടു​ത്തി​യ ശേ​ഷം ആ​ശു​പ​ത്രി വി​വ​ര​ങ്ങ​ളും ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ര്‍​ന്ന് അ​പ്പോ​യ്‌​മെ​ന്‍റ് വേ​ണ്ട തീ​യ​തി തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ ആ ​ദി​വ​സ​ത്തേ​ക്കു​ള്ള ടോ​ക്ക​ണു​ക​ള്‍ ദൃ​ശ്യ​മാ​കും.

Post a Comment

Previous Post Next Post