സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ ഇന്ന് മുതല്‍ മാറ്റം വരും. രാവിലെ എട്ടു മുതല്‍ 12 വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയും റേഷന്‍ കടകള്‍ തുറക്കും. നേരത്തെ 8.30 മുതല്‍ 12.30 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമായിരുന്നു പ്രവര്‍ത്തന സമയം. വേനല്‍ച്ചൂട് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
റേഷന്‍ കടകളുടെ സമയക്രമത്തില്‍ ഇന്ന് മുതല്‍ മാറ്റം
Alakode News
0
Post a Comment