കണ്ണൂര്‍: കോടികള്‍ വില വരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കണ്ണൂരില്‍ ദമ്പതികള്‍ അറസ്റ്റില്‍. 1.950 കിലോഗ്രാം എംഡിഎംഎ, 67 ഗ്രാം ബ്രൗണ്‍ഷുഗര്‍, 7.5 ഗ്രാം ഒപ്പിയം എന്നിവയുമായി കോയ്യോട് തൈവളപ്പിൽ അഫ്സൽ (37) ഭാര്യ കാപ്പാട് സ്വദേശിനി ബൾക്കീസ് (28), എന്നിവരാണ് അറസ്റ്റിലായത്.കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു പോലീസ് ആസൂത്രിതമായി നടത്തിയ നീക്കത്തിലാണ് മയക്കു മരുന്ന് പിടികൂടി ദന്പതികളെ അറസ്റ്റ് ചെയ്തത്.പിടികൂടിയ മയക്കുമരുന്നുകൾക്ക് ഒരു കോടിയിലേറെ വിലവരുമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഈ തരത്തിൽ പെട്ട മയക്കു മരുന്നിന് അതിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടര മുതൽ ആറു കോടിയോളം വിലവരുമെന്നും പരിശോധനയിലൂടെ മാത്രമേ ഇപ്പോൾ പിടികൂടിയ മയക്കു മരുന്നുകളുടെ യഥാർഥ വില മനസിലാക്കാൻ കഴിയൂഎന്നും പോലീസ് പറഞ്ഞു. സമീപകാലത്ത് സംസ്ഥാനത്ത് പിടികൂടിയ വലിയ എംഡിഎംഎ വേട്ടയാണിതെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് ബസില്‍ മയക്കു മരുന്ന് കടത്തുവെന്ന സൂചനയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഒരു പാഴ്സല്‍ ഓഫിസില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. ബസില്‍ തുണിത്തരങ്ങളുടെ പാഴ്്സലെന്ന വ്യാജേന കണ്ണൂരിലെത്തിച്ച മയക്കു മരുന്ന് പായ്ക്കറ്റ് സ്വീകരിക്കാന്‍ ദന്പതികൾ പാഴ്സല്‍ ഓഫീസില്‍ എത്തുകയായിരുന്നു. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു മയക്കു മരുന്നു പിടികൂടി ദന്പതികളെ അറസ്റ്റ് ചെയ്തത്.
എടക്കാട് പോലിസ് സ്റ്റേഷന് പരിധിയില്‍ നേരത്തെ റോഡരികില്‍ എംഡിഎം എ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ബൾക്കീസാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിലെ പ്രധാന മയക്കുമരുന്നു വിതരണ സംഘത്തിലെ പ്രധാന കണ്ണികള്‍ ആണ് പിടിയിലായതെന്നും സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ പറഞ്ഞു.
ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കു പുറമെ സബ ഇന്‍സ്പെക്ടര്‍ മഹിജന്‍, എഎസ്ഐ മാരായ അജയന്, രഞ്ജിത്, സജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്, സറീന, സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അജിത്ത്, രാഹുൽ, രജിൽ രാജ് എന്നിവരും മയക്കുമരുന്ന് പിടികൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു. ദമ്പതികള്‍ക്ക് പുറമെ മറ്റ് ബന്ധുക്കള്‍ സംഘത്തിലുണ്ടോയെന്നും മറ്റും പരിശോധിച്ച് വരികയാണ്.
വാട്സ് ആപ്പ് വഴിയാണ് ഇവര്‍ മയക്കു മരുന്ന് വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാങ്ങുന്നവരും വില്ക്കുന്നവരും തമ്മില്‍ പലപ്പോഴും നേരിട്ടു ബന്ധമുണ്ടാകണമെന്നില്ലെന്നും ബസുകള്‍,ട്രെയിനുകള്‍, കൊറിയര്‍ എന്നിവ വഴി കണ്ണൂരിലേക്ക് എം ഡി എം എ കടത്തുന്നുണ്ടെന്ന് നേരത്തെ പോലീസിന് സൂചനയുണ്ടായിരുന്നുവെന്നും ആർ ഇളങ്കോ പറഞ്ഞു. ഇതേ തുടർന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Post a Comment