കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമ്പോഴും മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) സംസ്‌ഥാന നേതൃത്വം.
ജൂലൈ- ഓഗസ്‌റ്റില്‍ നാലാം തരംഗത്തിനു സാധ്യയുണ്ടെന്ന് ആരോഗ്യവിദഗ്‌ധര്‍ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കുന്നതിനോടു ശാസ്ര്‌തീയമായി യോജിക്കാന്‍ സാധിക്കില്ല. നിലവിലുള്ളതു താല്‍ക്കാലിക ശമനമാണ്.
നാലാം തരംഗത്തിന്റെ വകഭേദം ഏതു വിധത്തിലാണെന്നു മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. കോവിഡ് നിയന്ത്രണവിധേയമാക്കുന്നതില്‍ സര്‍ക്കാരിനു സാങ്കേതികമായ ചില പോരായ്‌മകളുണ്ടായിട്ടുണ്ട്.
അടുത്ത ഘട്ടത്തിലെങ്കിലും വിദഗ്‌ധരുടെ അഭിപ്രായം തേടി പോരായ്‌മ നികത്താന്‍ ശ്രമിക്കണമെന്നും ഐ.എം.എ. സംസ്‌ഥാന ഭാരവാഹികള്‍ പറഞ്ഞു.
Post a Comment