പുതിയ ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; അച്ഛനും മകളും തല്‍ക്ഷണം മരിച്ചു

വെല്ലൂര്‍: പുതിയതായി വാങ്ങിയ ഇ ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ അച്ഛനും മകളും മരിച്ചു.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പുതിയ ബൈക്ക് രാത്രി ചാര്‍ജ് ചെയ്യാനിട്ട ശേഷം ഉറങ്ങുകയായിരുന്ന വെല്ലൂര്‍ സ്വദേശി ദുരൈവര്‍മ്മ(49) മകളായ മോഹനപ്രീതി(13) എന്നിവരാണ് മരിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്നുള‌ള പുക ശ്വസിച്ച്‌ ഇരുവരും തല്‍ക്ഷണം മരിച്ചു.

ബൈക്ക് പൊട്ടിത്തെറിച്ച്‌ അടുത്തുള‌ള മറ്റൊരു ബൈക്കിലും തീപിടിച്ചു. പിന്നീട് വീട്ടിലേക്കും തീ പടര്‍ന്നതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്. തീ ആളിപ്പടര്‍ന്നതിനാല്‍ ഇവര്‍ക്ക് ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണവിധേയമാക്കി വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും മരിച്ചതായി കണ്ടെത്തിയത്. ഒന്‍പത് വര്‍ഷം മുന്‍പ് ദുരൈവര്‍മ്മയുടെ ഭാര്യ മരിച്ചിരുന്നു. രണ്ട് മക്കളോടൊപ്പമാണ് ഇദ്ദേഹം താമസിച്ചിരുന്നത്. മകന്‍ ആഹാരത്തിന് ശേഷം ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post