നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‍സിയെ 3-1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകൾ സജീവമാക്കി. ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയരാനും ടീമിനായി. ഗോവയ്ക്ക് എതിരായ അവസാന മത്സരത്തിൽ സമനില നേടിയാൽ പോലും ഇവാന്റെ ടീമിന് പ്ലേ ഓഫ് യോഗ്യത ഉറപ്പിക്കാനാവും. സഹൽ (19), വാസ്കസ് (45+2, 60) എന്നിവർ ഗോൾ നേടി. ഡീഗോ മൗറീഷ്യോ (71) ഒരു ഗോൾ മടക്കി.
ജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്
Alakode News
0
Post a Comment