മുസ്‌ലിം ലീഗിന്റെ പുതിയ അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തെരെഞ്ഞെടുത്തു. പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായ തീരുമാനമാണിതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് പറഞ്ഞു. അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനാണ് സാദിഖലി തങ്ങൾ. ഹൈദരലി തങ്ങൾ അസുഖ ബാധിതനായപ്പോൾ സാദിഖലി തങ്ങൾക്കായിരുന്നു താൽകാലിക ചുമതല.
സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗ് അധ്യക്ഷൻ
Alakode News
0
Post a Comment