കാസര്‍ഗോഡ് | ഗോവയില്‍ നടക്കുന്ന ഐഎസ്‌എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ മലപ്പുറത്ത് നിന്ന് പുറപ്പെട്ട യുവാക്കള്‍ ബൈക്കപകടത്തില്‍ മരിച്ചു.
കാസര്‍ഗോഡ് ഉദുമ പള്ളത്താണ് അപകടം. മലപ്പുറം സ്വദേശികളായ ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിച്ചാണ് അപകടം.
സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ഫുട്ബോള്‍ പ്രേമികള്‍ ഐ എസ് എല്‍ ഫെെനല്‍ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബസിലും മറ്റുമായാണ് ആളുകള്‍ ഗോവയിലേക്ക് തിരിച്ചത്. പതിനായിരത്തോളം പേര്‍ ഗോവയിലേക്ക് പുറപ്പെട്ടതായാണ് ഏകദേശ കണക്ക്.
Post a Comment