രാജ്യത്ത് നാളെയും ഇന്ധന വില വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 83 പൈസയും ഡീസൽ ലിറ്ററിന് 77 പൈസയുമാണ് കൂടുക. ഇന്നും ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പെട്രോളിന്റെ വില ഒരു ലിറ്ററിന് 107 രൂപ 65 പൈസയാകും. ഡീസലിന്റെ വില 94 രൂപ 72 പൈസയാകും.
Post a Comment