തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രണ്ടാം ദിവസത്തില്‍.
ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. പണിമുടക്കുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ എല്ലാ കടകളും തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.
തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 48 മണിക്കൂര്‍ പണിമുടക്ക്. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബി.എസ്.എന്‍.എല്‍, എല്‍.ഐ.സി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്നലെ മുതല്‍ പണിമുടക്കി പ്രതിഷേധിക്കുന്നത്.
പണിമുടക്കിന്റെ ആദ്യദിനമായ ഇന്നലെ വിവിധയിടങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടായതിനാല്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം, പണിമുടക്കുമായി നിസഹകരണം പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ രംഗത്തുവന്നു. സംസ്ഥാനത്തെ എല്ലാ കടകളും ഇന്ന് തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി.
Post a Comment