നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയും കൂട്ടി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 105 രൂപ 18 പൈസയും ഡീസലിന് 92 രൂപ 40 പൈസയും ഇനി മുതൽ നൽകണം. ഇന്ന് രാവിലെ ആറ് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നവംബർ നാലിനാണ് ഏറ്റവും അവസാനം ഇന്ധന വില വർധിപ്പിച്ചത്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്നതോടെയാണ് വില വർധന.
Post a Comment