വ്ളോഗർ റിഫ മെഹ്‌നൂ മരിച്ച നിലയിൽ


വ്‌ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്‌നൂ (21) ദുബായില്‍ മരിച്ച നിലയില്‍. ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്‌നൂവിനൊപ്പമായിരുന്നു താമസം. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ സംസ്കാരങ്ങൾ എന്നിവയായിരുന്നു റിഫയുടെ വ്ളോഗിലെ ഉള്ളടക്കങ്ങൾ. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

Post a Comment

Previous Post Next Post