സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാലാണ് കനത്ത മഴയ്ക്ക് സാധ്യത. ഇതിനെ തുടർന്ന് ഇന്ന് പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലും, നാളെ ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ചക്രവാതച്ചുഴി വരുന്നു; സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
Alakode News
0
Post a Comment