കണ്ണൂര്‍:വിഷം അകത്തുചെന്ന് അവശനിലയില്‍ ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു.നടാല്‍ സ്വദേശിനിയും ഇപ്പോള്‍ മാനന്തവാടിയില്‍ താമസക്കാരിയുമായ കല്ലാടന്‍ ബീന(48)യാണ് മരിച്ചത്. കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ നഴ്സിങ് അസിസ്റ്റന്റാണ് ബീന.
ഫെബ്രുവരി 27നാണ് ബീനയെ വിഷം അകത്തുചെന്ന് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.
1991ല്‍ കൊലചെയ്യപ്പെട്ട നടാലിലെ കല്ലാടന്‍ ചന്ദ്രന്റെ മകളാണ് ബീന. രമേശനാണ് ഭര്‍ത്താവ്. മകന്‍: ആദര്‍ശ്. പോസ്റ്റുമോര്‍ടത്തിന് ശേഷം മെഡികല്‍ കോളജില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Post a Comment