കരുവഞ്ചാല്‍: കരുവഞ്ചാല്‍ സെന്റ് ജോസഫ്സ് ആശുപത്രിയിൽ പുതിയ ഡോക്ടര്‍മാര്‍ ചുമതലയേറ്റു. ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ആശിഷ് ബെന്‍സ്, ഡോ. മാന്‍വി എന്നിവരാണ് ചുമതലയേറ്റത്.
ചീഫ് ഡോക്ടറായ ആശിഷ് ബെന്‍സ് തിങ്കളാഴ്ച രാവിലെ ഒന്‍പത് മുതല്‍ 11 വരെയും ഡോ. മാന്‍വി തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ ഒന്‍പത് മുതല്‍ ഒന്നു വരെയും വൈകുന്നേരം നാലുമുതൽ ആറുവരെയും രോഗികളെ പരിശോധിക്കും.
ഇന്നലെ രാവിലെ നടന്ന ഗൈനക്ക് ക്യാമ്പോടെയാണ് ഗൈനക്കോളജി വിഭാഗം പ്രര്ത്തനമാരംഭിച്ചത്. ആറ് വർഷത്തിനുശേഷമാണ് ആശുപത്രിയിൽ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ് പ്രവർത്തനമാരംഭിക്കുന്നത്. ഗൈനക്കോളജി വിഭാഗത്തോടൊപ്പം ശ്വാസകോശ രോഗ വിഭാഗം, ജനറല്‍ സര്‍ജറി വിഭാഗം എന്നിവയും ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ച ആസ്തമ, അലർജി ക്ലിനിക്കിൽ ശ്വാസകോശരോഗ ചികിത്സാ വിദഗ്ധൻ (പൾമണോളജിസ്റ്റ്) ഡോ. ജെറിൻ ഏബ്രഹാം ചുമതലയേറ്റു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4.30 മുതല്‍ ഇദ്ദേഹം രോഗികളെ പരിശോധിക്കും. ജനറല്‍ സര്ജന് തിങ്കൾ മുതൽ ശനി വരെയും പ്രവർത്തിക്കും.
പുതിയ വിഭാഗങ്ങൾ പ്രവര്‍ത്തനമാരംഭിച്ചതോടെ മലയോരമേഖലയിലെ ജനങ്ങള്‍ക്ക് നാട്ടിൽത്തന്നെ വിദഗ്ധ ചികിത്സയ്ക്കുള്ള സൗകര്യമാണ് ലഭ്യമാകുന്നതെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വടക്കേമുറി അറിയിച്ചു.
ഇന്നലെ രാവിലെ 8.30 ന് ആരംഭിച്ച ഗൈനക്ക് ക്യാമ്പിൽ ഡോ. ആശിഷ് ബെന്‍സ്, ഡോ. മാന്‍വി എന്നിവര്‍ രോഗികളെ പരിശോധിച്ചു.
Post a Comment