ആധാര്‍കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കുകയാണ്.
പുതിയ നിയമമനുസരിച്ച് ഇത്തരത്തില്‍ പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാല്‍ 1000 രൂപ വരെ പിഴ ഈടാക്കുന്നതിനും പാന്‍കാര്‍ഡ് പ്രവര്‍ത്തനരഹിതമാവുന്നതിനും കാരണമാകും.
2021ലെ ഫിനാന്‍സ് ബില്ല് ഭേദഗതിയിലാണ് 1961-ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ പുതിയ നിര്‍ദേശങ്ങള്‍ (സെക്ഷന്‍ 234എച്ച്) കൂട്ടിച്ചേര്‍ത്തത്.
പാന്‍ കാര്‍ഡ് ഉപയോഗയോഗ്യമല്ലാതായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ല.
ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും നിര്‍ണായകമായ നിരവധി ഇടപാടുകള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയലിങ്ങിന് ഉള്‍പ്പെടെ ആധാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, സര്‍ക്കാര്‍ പദ്ധതികളിലെ മോണിറ്ററി ബെനിഫിറ്റ്, എല്‍പിജി സബ്‌സിഡി, സ്‌കോളര്‍ഷിപ്പ്, പെന്‍ഷന്‍ എന്നിവയ്ക്ക് പാന്‍ നിര്‍ബന്ധമാണ്.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി പലതവണ മാറ്റി നല്‍കിയിരുന്നു. 2020 ഫെബ്രുവരിയില്‍ ആണ് പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന അനന്തരഫലങ്ങളെക്കുറിച്ച് സിബിഡിടി ഒടുവില്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി നല്‍കുകയായിരുന്നു.
Post a Comment