ഐപിഎല്‍ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം കുറിക്കുന്നു. ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും.

മുംബൈയില്‍ വൈകിട്ട് ഏഴ് മുപ്പത്തിനാണ് കളി തുടങ്ങുക.

കൊവിഡ് ഇടവേളയ്‌ക്ക് ശേഷമാണ് ഐപിഎല്‍ ആവേശം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. 'തല'മാറിയാണ് ലോകത്തെ ഏറ്റവും വലിയ ടി20 ലീഗിന്‍റെ പുതിയ എഡിഷനിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ തിരിച്ചുവരവ് . അതേസമയം മുഖംമിനുക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സീസണിന് തയ്യാറെടുത്തത്. രവീന്ദ്ര ജഡേജ ചെന്നൈയുടെ നായകനായി അരങ്ങേറ്റം കുറിക്കുമ്ബോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് കൊല്‍ക്കത്തന്‍ ജഴ്സിയില്‍ ആദ്യ മത്സരമാണിന്ന് നടക്കുന്നത്.

Post a Comment

Previous Post Next Post