ആലക്കോട്:സ്കൂട്ടി മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.വെള്ളാട് പള്ളിക്ക് വല യിലെ
ഞവരക്കാട്ട് റോയി (63)യാണ് മരിച്ചത്. മൂന്നാഴ്ച മുമ്പ് താവുകുന്നിൽ വച്ചായിരുന്നു അപകടം.നടുവിന് പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഓപ്പറേ ഷനും
വിധേയനായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെ കണ്ണുരിലെ ആശുപത്രിയിലാണ് മരണം. ഉദയഗിരി സ്വദേശിയായ റോയി നേരത്തെ ആലക്കോട്.വ്യാപാരിയായിരുന്നു. ആലക്കോട് സെന്റ് മേരീസ് സൺഡെ സ്കൂൾ അധ്യാപകനായും സേവനം അനുഷ്ഠിച്ചിരുന്നു. ഏറെക്കാലം ആലക്കോട്.ഹിൽടോപ്പിൽ താമസിച്ചിരുന്നു.
പിന്നീടാണ് വെള്ളാടേക്ക് മാറി
യത്. സംസ്കാരം നാളെ 9 മണിക്ക് വെള്ളാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
Post a Comment