കൊച്ചി: കളമശേരി കിന്‍ഫ്ര പാര്‍ക്കിലുള്ള നെസ്റ്റ് ഇലട്രോണിക് സിറ്റിയില്‍ നിര്‍മാണം നടക്കുന്നിടത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് തൊഴിലാളികള്‍ മരിച്ചു.
രണ്ടു പേര്‍ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍. ഒരാള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്.
മുഹമ്മദ് നൂറുള്ള എന്ന ആളാണ് ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഏഴു തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലേക്ക് വീഴുകയായിരുന്നു.
Post a Comment