നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ സ​മ​രം നി​ർ​ത്തി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബ​സു​ട​മ​ക​ൾ


തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്ന് ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് പോ​ലും വി​ളി​ക്കു​ന്നി​ല്ലെ​ന്നും സ​മ​ര​ത്തി​ൽ നി​ന്നും പി​ന്നോ​ട്ടി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ പി​ടി​വാ​ശി​യി​ൽ നി​ന്നു​ണ്ടാ​യ സ​മ​ര​മാ​ണി​ത്. യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ മ​ന്ത്രി വാ​ക്കു​പാ​ലി​ച്ചി​ല്ല. നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​തെ സ​മ​രം അ​വ​സാ​നി​ക്കി​ല്ലെ​ന്നും ബ​സു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി.

മി​നി​മം നി​ര​ക്ക് 12 രൂ​പ​യാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്നി​യി​ച്ച് വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം തു​ട​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ചി​ല സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​തൊ​ഴി​ച്ചാ​ൽ പ​ണി​മു​ട​ക്ക് പൂ​ർ​ണ​മാ​ണ്.

ബ​സ് പ​ണി​മു​ട​ക്ക് ഗ്രാ​മീ​ണ മേ​ഖ​ല​യെ കാ​ര്യ​മാ​യി ത​ന്നെ ബാ​ധി​ച്ചി​രു​ന്നു. കെഎസ്ആർടി​സി അ​ധി​ക സ​ർ​വീ​സ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശം മാ​റി​യി​ല്ല. വ​ലി​യ തി​ര​ക്കാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം കെഎസ്ആർടി​സി ബ​സു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്.

Post a Comment

Previous Post Next Post