മീഡിയ വണ്ണിന്റെ സംപ്രേക്ഷണ വിലക്കിന് സുപ്രീം കോടതി സ്റ്റേ; സംപ്രേഷണം തുടരാം


മീഡിയ വണ്ണിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരെ ചാനലിന് സംപ്രേക്ഷണം തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നൽകേണ്ട കേസാണെന്ന് ബോധ്യപ്പെട്ടതാണെന്നും കോടതി അറിയിച്ചു. മീഡിയ വൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് ചാനൽ എഡിറ്റർ നൽകിയ ഹര്‍ജിയിൽ പറയുന്നു.

Post a Comment

Previous Post Next Post