സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും താഴ്ന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയായി. ഒരു ഗ്രാമിന് 4775 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണ വില കുറഞ്ഞിരുന്നു. 200 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഉക്രൈന്‍ സംഘർഷത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് വരെ സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു. 40,560 രൂപയായിരുന്നു ഈ മാസത്തിലെ ഏറ്റവും ഉയർന്ന സ്വർണ നിരക്ക്.
Post a Comment