തിരുവനന്തപുരത്ത് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം. ലഹരിമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെയാണ് സംഭവം. കല്ലമ്പലം സ്റ്റേഷനിലെ നാല് പൊലീസുകാർക്ക് കുത്തേറ്റു. നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. സംഭവവുമായി ബന്ധപ്പെട്ട് അനസ് എന്നയാളെ അറസ്റ്റ് ചെയ്തു.
Post a Comment