ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 193 മലയാളികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു. സംസ്ഥാന സർക്കാർ ദില്ലിയിൽ നിന്നു കൊച്ചിയിലേക്ക് ഏർപ്പെടുത്തിയ ചാർട്ടേർഡ് വിമാനത്തിൽ 166 പേരും മുംബൈയിൽ നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ദില്ലിയിൽ നിന്നു പുറപ്പെട്ട 12 പേരുമാണ് വ്യാഴാഴ്ച കേരളത്തിൽ എത്തിയത്. ഇതോടെ ഉക്രൈനിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.
193 മലയാളികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചു
Alakode News
0
Post a Comment