കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിൽ പ്രാദേശിക തൃണമൂൽ കോണ്ഗ്രസ് നേതാവിന്റെ മരണത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഇതിൽ എട്ട് പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇവരുടെ വീടിന് മറ്റൊരു സംഘം തീവയ്ക്കുകയായിരുന്നു. വീടിനുള്ളിൽ എല്ലാവരെയും വെന്തു മരിച്ച നിലയിൽ കണ്ടെത്തി.
ബിർഭൂമിലെ രാംപുർഘട്ടിലാണ് സംഘർഷം അരങ്ങേറിയത്. നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച രാത്രി തൃണമൂൽ പ്രാദേശിക നേതാവ് ബാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രവർത്തകർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായത്.
ബാദു ഷെയ്ഖിനെ ബോംബ് എറിഞ്ഞാണ് അക്രമി സംഘം കൊലപ്പെടുത്തിയത്. സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
Post a Comment