അഭിമാനം; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യ ഫൈനലിൽ


അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ 96  റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 290 വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് 194 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 3 വിക്കറ്റ് നേടിയ വിക്കി ഓസ്വാലും 2 വിക്കറ്റ് വീതം നേടിയ നിഷാന്ത് സിന്ധുവും രവികുമാറുമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. 110 റണ്‍സ് നേടിയ ക്യാപ്റ്റൻ യാഷ് ബാറ്റിംഗിൽ തിളങ്ങിയത്.

Post a Comment

Previous Post Next Post