കർണാടകയിൽ കോളേജുകൾ നാളെ മുതൽ തുറക്കില്ല

ഹിജാബ് വിവാദത്തെ തുടർന്ന് കര്‍ണാടകയിൽ കോളേജുകൾ നാളെ മുതൽ തുറക്കേണ്ടെന്ന് സർക്കാർ തീരുമാനം. പിയു കോളേജുകളും ഡിഗ്രി കോളേജുകളും തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രിയോട് റിപ്പോര്‍ട്ട് തേടി. ഫെബ്രുവരി 16വരെ കോളേജുകള്‍ അടച്ചിടാനാണ് നിലവിലെ തീരുമാനം. അതേസമയം അടച്ചിട്ട ഹൈസ്‌കൂളുകള്‍ നാളെ തുറക്കും. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കും.

Post a Comment

Previous Post Next Post