ആ​ല​ക്കോ​ട് പാ​ലം: സ​മീ​പ​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കും- എം​എ​ൽ​എ


ആ​ല​ക്കോ​ട് : ആ​ല​ക്കോ​ട് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് സ്ഥ​ലം എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫ്. ആ​ല​ക്കോ​ട് ടൗ​ൺ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി വി​ല​യി​രു​ത്താ​നാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ടൗ​ൺ ഹാ​ളി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പാ​ല​ത്തോ​ട് ചേ​ർ​ന്ന വീ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ച്ച് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ട എ​ല്ലാ സ​ഹാ​യ​വും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ഉ​റ​പ്പു​ന​ൽ​കി. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, ജോ​സ് വ​ട്ട​മ​ല, മെം​ബ​ർ​മാ​രാ​യ പി.​എം. മാ​ത്യു, ജോ​ൺ​സ​ൺ, തോ​മ​സ് മാ​ണി, കെ.​പി. സാ​ബു, ടി. ​സ​ജീ​വ്, പി.​കെ. മി​നി, രാ​ജേ​ഷ് ച​ന്ദ്ര​ൻ ,എ.​വി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

Previous Post Next Post