ആലക്കോട്: ടി.സി.ബി റോഡിലെ ആലക്കോട് പാലം നിർമ്മാണ പ്രവൃത്തി ഇന്ന് രാവിലെ മുതൽ വീണ്ടും ആരംഭിച്ചു. കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തിരുന്ന പാലം നിർമ്മാണ പ്രവൃത്തി സ്വകാര്യ വ്യക്തിയുമായി ഉടലെടുത്തസ്ഥല തർക്കത്തെ തുടർന്ന് മാസങ്ങളായി നിർത്തിവച്ചിരിക്കുകയായിരുന്നു. തർക്കം പരിഹരിക്കുന്നതിന് അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെയും മറ്റ് ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെത്തുടർന്നാണ് ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവൃത്തി ആരംഭിച്ചത്. പാലം പ്രവർത്തിക്ക് സംരക്ഷണം നൽകാൻ ജില്ലാ കലക്ടർ പോലീസിന് പ്രത്യേക നിർദേശം നൽകുകയും ചെയ്തിരുന്നു. അഡ്വ. സജീവ് ജോസഫ് എം.എഎ,ആർ.ഡി.ഒ ഇ.പി.മേഴ്സി, പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വെക്കത്താനം, പൊതുമരാമത്ത് വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.കരുണാകരൻ, സാജൻ കെ.ജോസഫ്, ബാബു പള്ളിപ്പുറം,പി.വി.ബാബുരാജ്, കെ.പി.സാബു, വി.വി.അബ്ദുള്ള, ഡെന്നീസ് വാഴപ്പള്ളിൽ തുടങ്ങി ഒട്ടേറെ ആളുകൾ സ്ഥലത്ത് എത്തിയിരുന്നു. ആലക്കോട് സി.ഐ: എം.പി.വിനീഷ് കുമാറിന്റെ നേതൃത്വത്തിലൂള പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു സ്വകാര്യ വ്യക്തിയുമായി തർക്കം നിലനിന്ന ഭാഗത്തായാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്
ആലക്കോട് പാലം നിർമ്മാണ പ്രവൃത്തി ഇന്ന് രാവിലെ മുതൽ വീണ്ടും ആരംഭിച്ചു
Alakode News
0
Post a Comment