ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ അരിവിളഞ്ഞപൊയിൽ, മണ്ണാത്തിക്കുണ്ട് ചേന്നാട്ടുകൊല്ലി പ്രദേശങ്ങളിൽ ബുധനാഴ്ച രാത്രിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുത്തൻപുരയിൽ ജോസഫ് , ജോസഫ് വട്ടമല, എരണക്കൽ ജോയി, സിബി, ചിന്നമ്മ പൂത്താനിക്കു ന്നേൽ, ഫ്രാൻസിസ് പൊരിമറ്റം എന്നിവരുടെ തെങ്ങ്, കമുക്, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിച്ചത്. കുട്ടിയാന ഉൾപ്പെടെ പത്തംഗ ആനക്കൂട്ടമാണ് ഏക്കറിലധികം സ്ഥലത്തെ കൃഷി നശിപ്പിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ, സ്ഥിരം സമിതി അധ്യക്ഷ അബിഷ, ഷീജ വിനോദ്,, ഫോറസ്റ്റർ വി. വിനോദ് , സൂര്യപ്രകാശ്, ബാബു പറപ്പള്ളിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് വനം വകുപ്പിനോട് ആവശ്യപ്പെട്ടു.
2019 മുതൽ വന്യമൃഗശല്യത്തിൽ കൃഷി നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നത് പരിഗണിച്ച് അടിയന്തരമായും നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വനം, ധന മന്ത്രിമാർക്ക് നിവേദനം നൽകി.
Post a Comment