തളിപ്പറമ്പ് പയ്യന്നൂർ റൂട്ടിൽ ബസ് പണിമുടക്കിനെ തുടർന്ന് തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടു.
യഥാർഥ പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്ത് രേഖമൂലം അറിയിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഒരു കൂട്ടം തൊഴിലാളികൾ പറഞ്ഞു. ബസ് ഓണേഴ്സ് സംഘടനാ പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും സമരത്തിന് എതിരാണെങ്കിലും സമരത്തെ അനുകൂലിച്ച ഒരുകൂട്ടം തൊഴിലാളികൾ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി.
മിനിഞ്ഞാന്ന്ഏ ഴിലോട് വെച്ചാണ് ബസ് ജീവനക്കാർ അക്രമിക്കപ്പെട്ടത്.ബസുകൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ല എന്നാരോപിച്ച് പിൻതുടർന്ന് വന്ന വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് ബസ് ജീവനക്കാരെ അക്രമിച്ചത്.
സംഭവത്തെ തുടർന്ന് നൂറ് കണക്കിന് ബസ് തൊഴിലാളികൾ ഇന്നലെ രാവിലെ മുതൽ പരിയാരം പോലീസ് സ്റ്റേഷന് മുന്നിൽ നിൽപ്പുറപ്പിച്ചിരുന്നു.തുടർന്ന് ബസ് ജീവനക്കാരും,ബസ് ഉടമകളും പരിയാരം സിഐയുമായുള്ള ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.അതേസമയം സർവ്വീസ് നടത്താത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആർ.ഡി.ഒ
Post a Comment