കോവിഡ് കേസുകൾ കുറഞ്ഞയിടങ്ങളിൽ സ്കൂളുകളിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം വേണമെന്ന നിർദേശം വിദ്യാഭ്യാസമന്ത്രാലയം പിൻവലിച്ചു. പുതിയ മാർഗരേഖ പ്രകാരം സ്കൂൾ തുറക്കുന്നതിൽ അന്തി മതീരുമാനം സംസ്ഥാനസർക്കാരിലായിരിക്കുമെന്ന് വിദ്യാഭ്യാസ ജോയൻറ് സെക്രട്ടറി സ്വീറ്റി ചാംഗ്സൺ പറഞ്ഞു. വേണമെങ്കിൽ സംസ്ഥാനങ്ങൾക്ക് രക്ഷിതാക്കളുടെ അഭിപ്രായം തേടാം.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷ ത്തോളമായി കുട്ടികളുടെ പഠനം ഓൺലൈനായാണ് നടക്കുന്നത്. സ്കൂൾ വീണ്ടും തുറക്കുമ്പോൾ കുട്ടികൾക്കുണ്ടാകാനിടയുള്ള മാനസികസമ്മർദം ഒഴിവാക്കാൻ ബ്രിഡ്ജ് കോഴ്സുകൾ ആരംഭിക്കണം. മുമ്പ് പഠിച്ച പാഠഭാഗങ്ങൾ ലഘൂകരിച്ച് പഠനം ആയാസ രഹിതമാക്കുന്ന രീതിയാണ് ബ്രിഡ്ജ് കോഴ്സ്,
Post a Comment