വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു.നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്.
അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തത്. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ ഐക്യകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതല നല്‍കാന്‍ തീരുമാനമായത്.ജൂലൈ മാസത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുക. അതുവരെയാണ് കുഞ്ഞാവു ഹാജിക്ക് ചുമതല.
Post a Comment