വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍

കോഴിക്കോട്: വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത നിലയില്‍.

കൊടുവള്ളി സ്വദേശി തേജയാണ് മരിച്ചത്. ഇയ്യാട് പാറച്ചിലില്‍ ജിനു കൃഷ്ണന്‍റെ ഭാര്യയാണ്. ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഇവരുടെ രജിസ്റ്റര്‍ വിവാഹം നടന്നത്. ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post