അതിരപ്പിള്ളിയിൽ അഞ്ചു വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നേലിയ (5) ആണ് മരിച്ചത്. ബൈക്ക് യാത്രയ്ക്കിടെ ആണ് ദാരുണ സംഭവം. നിഖിലും ഭാര്യാ പിതാവും മകളും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പൊടുന്നനെ കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ് അബോധാവസ്ഥയിലുള്ള നിഖിലിനേയും ഭാര്യാ പിതാവ് ജയനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധു വീട്ടിൽ സഞ്ചയനത്തിന് പോയതായിരുന്നു ഇവർ.
അഞ്ചു വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
Alakode News
0
Post a Comment