വരാപ്പുഴ പീഡന കേസ് പ്രതി വിനോദ് കുമാറിനെ കൊന്ന് കിണറ്റില്‍ തള്ളി.പ്രതി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി

മുംബൈ : ഒളിവില്‍ കഴിയുകയായിരുന്ന വരാപ്പുഴ പീഡന കേസ് പ്രതി കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി വിനോദ് കുമാറിനെ കൊന്ന് കിണറ്റില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.

മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കാശിദ് ഗ്രാമത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

 വിനോദ്​കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയ കിണര്‍

പ്രദേശത്തെ റിസോര്‍ട്ടിലെ മസാജ് പാര്‍ലറില്‍ ജോലിചെയ്തുവരികയായിരുന്നു വിനോദ്. റിസോര്‍ട്ടിനടുത്തുള്ള ആദിവാസി കോളനിയില്‍ വെച്ച്‌ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

അടിച്ചുകൊന്നു മൃതദേഹത്തില്‍ കല്ലുകെട്ടി കിണറ്റില്‍ തള്ളുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ എട്ടിനാണ് കിണറില്‍ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിലാണ് ആളെ തിരിച്ചറിയുന്നത്. ബന്ധുക്കളുടെ അനുമതിയോടെ മൃതദേഹം റായ്ഗഡില്‍ സംസ്കരിച്ചു.

Post a Comment

Previous Post Next Post