മലയാളി പൈലറ്റ് അസമില്‍ വാഹനാപകടത്തില്‍ മരിച്ചു

മലയാളിയായ എയര്‍ഫോഴ്സ് പൈലറ്റ് ലെഫ്റ്റനന്‍റ് ജോര്‍ജ് കുര്യാക്കോസ്(25) അസമില്‍ വാഹനാപകടത്തില്‍ മരിച്ചു. കാറില്‍ അസമിലെ തേസ്പൂരില്‍ നിന്ന് ജോര്‍ഹട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്.

ഗോലാഘട്ട് ഹൈവേയില്‍ ട്രെയിലറില്‍ ഇടിച്ചായിരുന്നു അപകടം. ജോര്‍ജ് സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ വൈകിട്ട് നാട്ടിലെത്തിക്കും. സംസ്കാരം വേളൂര്‍ സെന്‍റ്. ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടക്കും.

Post a Comment

Previous Post Next Post