മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കോവിഡ് വ്യാപനം. മൂന്ന് കളിക്കാർക്കും മൂന്ന് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ശ്രേയർ അയ്യർ, ശിഖർ ധവാൻ, റുതുരാജ് ഗെയ്ക്വാദ് എന്നിവർക്കാണ് പോസിറ്റീവായത്. അഹമ്മദാബാദിൽ നടത്തിയ പരിശോധനയിലാണ് താരങ്ങൾക്കും സ്റ്റാഫ് അംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരായ പരന്പരയ്ക്കായാണ് താരങ്ങളെത്തിയത്. ഞായറാഴ്ചയാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പരന്പര നീട്ടിവയ്ക്കാനാണ് സാധ്യത.
Post a Comment