ലതാ മങ്കേഷ്‌ക്കർ അന്തരിച്ചു


ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌ക്കർ (92) അന്തരിച്ചു. കൊവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയവെ രാവിലെ 8.50 ആയിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജനുവരി 11നാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ലത മങ്കേഷ്‌ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ന്യൂമോണിയയും ബാധിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post