ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസത്തേക്കാള്‍ മൂന്ന് ശതമാനം കുറഞ്ഞ നിരക്കില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 1.61 ലക്ഷം പുതിയ കൊവിഡ് കേസുകള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 11.6 ശതമാനത്തില്‍ നിന്ന് 9.26 ശതമാനമായി കുറഞ്ഞു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനം രേഖപ്പെടുത്തി.
ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 4,16,30,885 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകമാനം 2,81,109 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 94.91 ശതമാനമാണ്. ആക്ടീവ് കേസുകളുടെ എണ്ണം 16,21,603 ആണ്. കഴിഞ്ഞ ദിവസം മാത്രം 1,733 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 4,97,975 ആയി.
ഇന്ത്യയില്‍ വാക്സിനേഷന്‍ 167.21 കോടി ഡോസ് കവിഞ്ഞു. മുതിര്‍ന്ന പൗരന്‍മാരില്‍ 75 ശതമാനം പേര്‍ പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചതായും കണക്കുകള്‍ രേഖപ്പെടുത്തുന്നു. 15 മുതല്‍ 18 വരയുള്ള പ്രായക്കാരില്‍ 4,71,44,423 പേര്‍ ആദ്യ ഡോസ് വാക്സിനും 10,81,838 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തില്‍ 42,154 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 60,25,669 ആയി.
Post a Comment