രാജ്യത്ത് കോവിഡ് മരണം അഞ്ച് ലക്ഷം കവിഞ്ഞു; 1,27,952 പുതിയ കോവിഡ് കേസുകള്‍ കൂടി


രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ടെസ്റ്റ് പോസിറ്റി നിരക്ക് 9.2 ശതമാനത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു.കഴിഞ്ഞദിവസത്തെക്കാള്‍ 14 ശതമാനം കുറവാണ് ഇന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം.

ഒമിക്രോണ്‍ വ്യാപിച്ചതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
നിലവില്‍ 13,31,648 ആണ് രാജ്യത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,00,000 കവിഞ്ഞു.

05/02/22

Post a Comment

Previous Post Next Post