ശബരിമല തീർത്ഥാടനത്തിനുള്ള നിയന്ത്രണം നീക്കി


പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവരുടെ എണ്ണത്തിലുള്ള നിയന്ത്രണം നീക്കി. മകരവിളക്ക് ദർശനത്തിന് എത്ര തീർത്ഥാടകർ എത്തിയാലും കയറ്റിവിടാനാണ് തീരുമാനം. ഒന്നര ലക്ഷത്തോളം പേർ മകരവിളക്കിന് എത്തുമെന്നാണ് കണക്കുകൂട്ടൽ. സന്നിധാനത്ത് വെർച്വൽ ക്യൂ വഴി 60000, സ്പോട് ബുക്കിംഗ് വഴി 10000 എന്നിങ്ങനെ 70000 പേർക്കാണ് ഇപ്പോൾ വരാൻ അനുമതിയുള്ളത്. എന്നാൽ മകരവിളക്കിനോട് അനുബന്ധിച്ച് ഈ നിയന്ത്രണം എടുത്തുകളയാനാണ് തീരുമാനം.

Post a Comment

Previous Post Next Post