ഗെയിമിന് അടിമയെന്ന് സംശയം; ധർമടത്ത് വിദ്യാർഥി ജീവനൊടുക്കി


കണ്ണൂർ: ധര്‍മടത്ത് പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍. ആദിന്‍ ആണ് മരിച്ചത്. വിഷം കഴിച്ച് മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ആദിന്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നുവെന്നാണ് സംശയം. ഓണ്‍ലൈനിൽ കൂടിയാണ് വിഷവും വാങ്ങിയത്.

കഴിഞ്ഞ ഒരുമാസമായി കുട്ടി സ്‌കൂളില്‍ പോകുകയോ വീടിന് പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. നേരത്തെ, കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ആദിന്‍ ശ്രമിച്ചിരുന്നു.

ബുധനാഴ്ചയാണ് കുട്ടിയെ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ അടിച്ചു തകര്‍ത്ത നിലയിലായിരുന്നു. കുട്ടി ഏത് സമയവും വീട്ടിലിരുന്ന് ഗെയിം കളിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.

Post a Comment

Previous Post Next Post