രാജ്യം റിപബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു


ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിന ചടങ്ങുകള്‍ ആരംഭിച്ചത്.

73ാം റിപബ്ലിക് ദിനം വിപുലമായി രാജ്യം ആഘോഷിച്ചു. സൈനിക, സാംസ്‌കാരിക കരുത്ത് വിളിച്ചോതുന്നതായിരുന്നു രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡ്. കോവിഡ് സാഹചര്യത്തില്‍ കാണികള്‍ക്ക് രാജ്പഥിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

അശ്വാരുഡ സേനയുടെ അകമ്ബടിയോടെ രാജ്പഥില്‍ എത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിവിധ സേനകളില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചു. ജമ്മുകശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യുവരിച്ച എഎസ്‌ഐ ബാബുറാമിന്റെ കുടുംബത്തിന് രാഷ്ട്രപതി അശോകചക്ര കൈമാറി. തുടര്‍ന്നാണ് ലഫ്റ്റനന്റ് ജനറല്‍ വിജയ് കുമാര്‍ മിശ്രാ നേതൃത്വം നല്‍കുന്ന പരേഡ് തുടങ്ങിയത്.

Post a Comment

Previous Post Next Post