മൂന്നാം തരംഗം നേരിടാൻ സർക്കാർ സജ്ജമെന്ന് ആരോഗ്യ മന്ത്രി


സംസ്ഥാനത്ത് കൊവിഡ് 3ാം തരംഗം നേരിടാൻ ആരോഗ്യ വകുപ്പും സർക്കാരും സജ്ജമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കല്‍ കോളേജ് ആശുപത്രികളിൽ ICU ബെഡുകളും മരുന്നുകളും ആവശ്യത്തിനില്ലെന്ന വാര്‍ത്ത വ്യാജമാണെന്നും ഇക്കാര്യം ആരോഗ്യ വകുപ്പ് കൃത്യമായി നിരീക്ഷിച്ച് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുമെന്നും സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post