ആലക്കോട് : രണ്ട് രാജവെമ്പാലകളെ പിടികൂടി. ഉദയഗിരി മാമ്പൊയിലിലെ തോമസ് മാത്യുവിന്റെ റബ്ബർ എസ്റ്റേറ്റിലെ കരിങ്കൽകെട്ടിനകത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന എട്ടടിയോളം നീളമുള്ളതായിരുന്നു ഒന്ന്. സ്നേക്ക് റെസ്‌ക്യൂയറും പരിസ്ഥിതി-വന്യജീവി സംരക്ഷകനുമായ വിജയ് നീലകണ്ഠൻ, രഗിനേഷ് മുണ്ടേരി എന്നിവർ ചേർന്നാണ് ഇതിനെ രക്ഷപ്പെടുത്തിയത്. ഇരവിഴുങ്ങിയനിലയിലായിരുന്നു.
പാത്തൻപാറയിലെ ആനപ്പാറവീട്ടിൽ സാബു അഗസ്റ്റിന്റെ വീട്ടിൽനിന്നാണ് മറ്റൊരു രാജവെമ്പാലയെ പിടിച്ചത്. ഇദ്ദേഹത്തിന്റെ മീൻവളർത്തൽ കുളത്തിലായിരുന്നു രാജവെമ്പാല. ഒൻപത് അടിയോളം നീളമുള്ള ആൺ രാജവെമ്പാലയാണ് ഇവിടെയുണ്ടായത്.
തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി.വി.രതീശന്റെ നിർദേശത്തെത്തുടർന്ന് പാമ്പുകളെ ആവാസകേന്ദ്രങ്ങളിൽ വിട്ടയച്ചു.
Post a Comment