വാഹനവുമായി കുട്ടികൾ; ആ​ർ​ടി​ഒ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി


ക​ണ്ണൂ​ർ: 18 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ വാ​ഹ​ന​വു​മാ​യി റോ​ഡി​ലി​റ​ങ്ങു​ന്ന നി​യ​മലം​ഘ​നം വ്യാ​പ​ക​മാ​വു​ന്ന​തി​നാ​ൽ ആ​ർ​ടി​ഒ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു. ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ അ​റി​ഞ്ഞോ അ​റി​യാ​ത​യോ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ വാ​ഹ​ന​വു​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത് ക​ടു​ത്ത പി​ഴ​യാ​യ 25,000 രൂ​പ​യും മൂ​ന്ന് വ​ർ​ഷം ത​ട​വോ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ പൊ​തു​നി​ര​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ചു അ​തീ​വ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളാ​ണ് ഇ​വ​ർ വ​രു​ത്തി​വ​യ്ക്കു​ന്ന​ത്.

അ​തു​പോ​ലെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്നി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഹെ​ൽ​മെ​റ്റ് ധ​രി​ക്കാ​ത്ത​തും നി​യ​മലം​ഘ​ന​മാ​ണ്. ന​മ്പ​ർ പ്ലേ​റ്റ് മ​റ​ച്ചുവ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളും കൂ​ടി വ​രു​ന്നു​ണ്ട്. ഇ​വ ക​ണ​ക്കി​ലെ​ടു​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post